ചെങ്ങന്നൂർ: കുട്ടികൾക്ക് ലഭിക്കുന്ന ഏത് അംഗീകാരവും അവരുടെ ജീവിതത്തിൽ വലിയൊരു കാര്യമായി നിലനിൽക്കുമെന്നും, ഇന്ന് അവർക്ക് ലഭിക്കുന്ന പ്രോത്സാഹനം ജീവിതകാലം മുഴുവൻ മുന്നോട്ടുള്ള പ്രയാണത്തിന് വലിയൊരു ഊർജമായി കൂടെയുണ്ടാകുമെന്നും നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
ഒരു കാലത്ത് ഇന്ത്യൻ സിവിൽ സർവീസിൽ മലയാളികളായിരുന്നു കൂടുതൽ ഉൾപ്പെട്ടിരുന്നത്. ഇന്ന് അതിന് മാറ്റം വന്നിരിക്കുന്നുവെന്നും സ്പീക്കർ പറഞ്ഞു.
കഴിഞ്ഞ അധ്യയന വർഷത്തെ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾ, സ്കൂളുകൾ, വിവിധ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവർ, വ്യക്തിഗത നേട്ടം കൈവരിച്ചവർ എന്നിവരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച എംഎൽഎ പ്രതിഭാ പുരസ്കാരം 2026 പുത്തൻകാവ് മെട്രോപോലീറ്റൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സജി ചെറിയാൻ എം എൽ എ അധ്യക്ഷത വഹിച്ചു. ......
മാന്നാർ: മാനവരാശിയെ തകർക്കുന്ന മാരക വിപത്തായ മയക്കുമരുന്നുകൾക്കെതിരെ സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന തൂഫാൻ ദി നാർക്കോഹണ്ട് പദ്ധതിയുടെ ഭാഗമായി മാന്നാറിൽ എസ് എൻ ഡി പി വനിതാ സംഘം പ്രവർത്തകർ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരി വിരുദ്ധ നവകേരളം പടുത്തുയർത്തുവാൻ സ്ത്രീ സമൂഹത്തിന് പിന്തുണ നൽകുന്ന ലഹരി വിരുദ്ധ പ്രതിജ്ഞ ബുധനൂർ മേഖല ചെയർപേഴ്സൺ രജിത പ്രസാദ് ചൊല്ലിക്കൊടുത്തു. ......
പുലിയൂർ : 1969 ലെ ജനന- മരണ രജിസ്ട്രേഷൻ സെക്ഷൻ (14), 1999 –ലെ ജനന-മരണ ചട്ടം(10) എന്നിവ പ്രകാരം ജനനം / രജിസ്ട്രേഷൻ നടന്ന് 15 വർഷത്തിനകം ജനന രജിസ്റ്ററിൽ പേര് ചേർക്കേണ്ടതുണ്ട് എന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്. ഇത്തരത്തിൽ പേര് ചേർക്കുന്നതിനുള്ള സമയ പരിധി സർക്കാർ പലതവണ ദീർഘിപ്പിച്ച് നല്കിയിരുന്നതുമാണ്. ......
ചെങ്ങന്നൂർ: നൂറ്റിയഞ്ചാമത് ക്നാനായ മലങ്കര പുനരൈക്യ വാർഷികാഘോഷങ്ങൾ ഞായറാഴ്ച
കല്ലിശേരി സെൻ്റ് മേരീസ് ക്നാനായ മലങ്കര കത്തോലിക്കാ മെത്രാസന ദേവാലയത്തിൽ ഭക്ത്യഘോഷപൂർവം നടക്കും.
രാവിലെ 9.30-ന് വിശുദ്ധ കുർബാനയോടെയാണ് പുനരൈക്യ ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. തുടർന്ന് നടക്കുന്ന പൊതുസമ്മേളനo ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ......
കായംകുളം: കവിയും ഗാനരചയിതാവും ഗായകനുമായിരുന്ന അനിൽ പനച്ചൂരാന് അദ്ദേഹത്തിൻ്റെ ജന്മനാടായ കായംകുളത്ത് സ്മാരകം നിർമ്മിയ്കണമെന്ന് വിചാർ വിഭാഗ് സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് സഞ്ജീവ് അമ്പലപ്പാട് ആവശ്യപ്പെട്ടു കെ.പി.സി.സി വിചാർ വിഭാഗ് കായംകുളം നിയോജക മണ്ഡലത്തിൽ നടത്താൻ പോകുന്ന നിയമസഭ സമാജികർക്ക് ഉള്ള ആദരവിൻ്റേയും ഏകദിന ശില്പശാലയും വിചാർ വിഭാഗ്
നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്നതിന് വേണ്ടിയുള്ള , പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കകയായിരുന്നു അദ്ദേഹം.
വിചാർ വിഭാഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് സലിം ചീരാമത്ത് അദ്ധ്യക്ഷത വഹിച്ചു. വിചാർ വിഭാഗ് സംസ്ഥാന സെക്രട്ടറി ജോൺസൻ വൈദ്യൻ ,ജില്ലാ ഭാരവാഹികളായ പ്രൊഫ.. ......
ചെങ്ങന്നൂർ : വർധിച്ചുവരുന്ന തെരുവുനായ ആക്രമണങ്ങൾ തടയുന്നതിനായി നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് കയ്യിൽ ധരിക്കാവുന്ന സുരക്ഷാ ഉപകരണം വികസിപ്പിച്ച് സെന്റ് തോമസ് കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി, ചെങ്ങന്നൂർ. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് വിഭാഗത്തിലെ അവസാന വർഷ വിദ്യാർഥികൾ. ......
ചെങ്ങന്നൂർ: കഴിഞ്ഞ അധ്യയന വർഷം പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ, സ്കൂളുകൾ, വിവിധ മേഖലകളിൽ മികച്ച വിജയം നേടിയവർ, വ്യക്തിഗത നേട്ടം കൈവരിച്ചർ എന്നിവരെ അദരിക്കുന്ന എംഎൽഎ പ്രതിഭാ പുരസ്കാരം 2026 ഇന്ന്
(ശനി) രാവിലെ 9.30 ന് പുത്തൻകാവ് മെട്രോപോലീറ്റൻ സ്കൂൾ ഓഡി റ്റോറിയത്തിൽ നടക്കും.
നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഫാ. ......